MAANI CHACKO MANIMALA
PRESIDENT
"നിങ്ങള്‍ക്കു സമാധാനം!"
ഉത്ഥിതനായ യേശുക്രിസ്തു തന്‍റെ ശിഷ്യന്മാർക്കു പ്രത്യക്ഷനായി ആദ്യം അരുളിയതിരുമൊഴികളുടെ തുടക്കമാണ് "നിങ്ങൾക്കുസമാധാനം" എന്നുള്ളത്. ഈവാക്കുകൾ അവിടുത്തെ ശിഷ്യന്മാർക്കു മാത്രമായുള്ള അനുഗ്രഹസന്ദേശമായിരുന്നില്ല. ഈ ഭൂമുഖത്ത് അവസാനം ജീവിക്കുന്ന മനുഷ്യരുടെ ഉള്ളങ്ങളിലേക്കും പകരപ്പെടുന്ന ദൈവസ്നേഹത്തിന്‍റെ ദിവ്യമായ അനുഭവത്തിനുള്ള സ്വർഗ്ഗീയസന്ദേശമാണത്.!
നിങ്ങൾക്കു സമാധാനം!
സ്വർഗ്ഗീയസ്നേഹാനുഭവത്തിന്‍റെ നിറവാണ് ഉള്ളത്തിൽ അനുഭവമാകുന്ന ദിവ്യമായ സമാധാനം. ഇങ്ങനെയുള്ള സമാധാനമാണ് മനുഷ്യവംശത്തിന്‍റെ നന്മയിലുള്ള വളർച്ചയ്ക്കും നിലനില്പിനും ആധാരമായിരിക്കുന്നത്. അതുതന്നെയാണ് പരമമായ സ്നേഹത്തിന്‍റെ വെളിപാടും!
എല്ലാ നന്മകൾക്കും അടിസ്ഥാനമായിരിക്കുന്നത് പരമമായ സ്നേഹമാണെന്നുള്ള പരമാർത്ഥത്തെ അംഗീകരിക്കുമ്പോൾ കുടുംബബന്ധങ്ങളുടെ ചരിത്രം തേടുന്നതും മനസ്സിലാക്കുന്നതും സ്നേഹബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്. സന്മനസ്സുകളുടെ കൂട്ടായ്മയിൽ അനുഭവമാകുന്നതാണ് യഥാർത്ഥ സമാധാനവും സന്തോഷവും അതിനാലുള്ള ഐക്യവും. ഇപ്രകാരമുള്ള ഐക്യത്തിനു സാക്ഷ്യമാണ്